മിസ് കേരള മത്സത്തിൽ എറണാകുളം വൈറ്റില സ്വദേശി മേഘ ആൻ്റണിക്ക് കിരീടം. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കൻ്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. എറണാകുളം സെൻ്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മേഘ ആൻ്റണി. 300 മത്സരാർഥികളിൽനിന്ന് വിവിധ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24–ാമത് പതിപ്പിൻ്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്.
ഫൈനലിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തെരഞ്ഞെടുത്തു. അദ്രിക സഞ്ജീവ് ആണ് മിസ് ടാലൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിൻ്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ നടന്നത്.