ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി. ലോകവ്യാപകമായുള്ള ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച ആശയവിനിമയം നടത്തുന്നതിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിട്ടു. മൊബൈലിലും ഡെസ്‌ക്ടോപ്പിലും പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരമാണെങ്കില്‍ പതിനായിര കണക്കിന് പേര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടു. പോസ്റ്റുകള്‍ സ്വീകരിക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ മിക്കവർക്കും സാധിച്ചില്ല. ചിലര്‍ക്ക് വളരെ സാവധാനത്തിലാണ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായത്.
രാത്രി പതിനൊന്നു മണിയോടുകൂടിയാണ് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ല.