കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഇരുപത്കാരിയെ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഐശ്വര്യ അനിലിനെ കാണാതാവുന്നത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് ഐശ്വര്യ വീട് വിട്ടിറങ്ങിയത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഓൺലൈൻ ഗെയിം കളിച്ചതിനെ തുടർന്ന് മകളെ വഴക്ക് പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു. ഒരു സ്കൂട്ടർ യാത്രികയോട് ലിഫ്റ്റ് ചോദിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്.