back to top
Friday, December 27, 2024
Google search engine
HomeLatest Newsമുസ്ലിംലീഗും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടവറയിൽ: എം.വി.ഗോവിന്ദൻ

മുസ്ലിംലീഗും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടവറയിൽ: എം.വി.ഗോവിന്ദൻ

കണ്ണൂർ : മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രാഷ്‌ട്രീയ വിമർശനം ലീഗ്‌ വർഗീയവത്കരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പിണറായി വിജയൻ്റെ പരാമർശത്തിൽ തെറ്റായ പദപ്രയോഗങ്ങളോ വിമർശനത്തിന്‌ വിധേയപ്പെടുത്തേണ്ടതോ ആയത് ഒന്നുമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടവറയിലാണ്‌ മുസ്ലിംലീഗും ഗുണഭോക്താവായ കോൺഗ്രസും. മുസ്ലിംലീഗിൻ്റെ സംസ്ഥാന പ്രസിഡൻ്റിനെ വിമർശിച്ചാൽ വിവരമറിയും’ എന്നാണ്‌ ലീഗിൽ തന്നെ ഉള്ള ചിലർ പറഞ്ഞത്‌പറഞ്ഞത്‌. മതവികാരം വികാരം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്‌ ലീഗിൻ്റെ രാഷ്‌ട്രീയ അജണ്ടയാണ്‌.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയത്തെപ്പറ്റി പറഞ്ഞാൽ വർഗീയമായി ചിത്രീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. മതവികാരത്തെ ആളിക്കത്തിക്കുന്നതിനുവേണ്ടി ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ഒപ്പം ചേർന്ന്‌ ലീഗ്‌ നടത്തുന്ന പ്രവർത്തനം മുഴുവൻ വോട്ടർമാരും മതനിരപേക്ഷ ഉള്ളടക്കമുള്ള ജനാധിപത്യ ശക്തികളും തിരിച്ചറിയണം – എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments