മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര പുരസ്കാരം

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര പുരസ്കാരം

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. 7-ാമത് ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ - 2020ല്‍ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ടാണ് ചിത്രം പ്രേക്ഷക പ്രീതിയാർജിച്ചത്. 

മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങളില്‍നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ബെന്‍സി പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തൻ്റെ പ്രണയിനിയെത്തേടി അലയുന്നതാണ് സിനിമയുടെ ഉള്ളടക്കം.