മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന് അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് നാലിന് മുംബൈ വര്‍ളി ശ്മശാനത്തിലാണ് രത്തന്‍ ടാറ്റയുടെ ഭൗതികദേഹം സംസ്‌കരിക്കുക.
ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തൻ്റെ ജനനം. രത്നം എന്നാണ് ആ പേരിൻ്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു അദ്ദേഹം.
സമ്പത്തിൻ്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും രത്തന്‍ ടാറ്റ ആഡംബരങ്ങളിലും അംഗീകാരങ്ങളിലും അഭിരമിച്ചിരുന്നില്ല. തൻ്റെ സമ്പത്തിൻ്റെ 65 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മാറ്റിവെച്ചത്. മനുഷ്യത്വവും ബിസിനസും ഒരേയളവിൽ വിളിക്കച്ചേർത്ത് പുതിയ ലോകത്തിന് മുന്നിൽ ഒരു വേറിട്ട മാതൃക വച്ചുനീട്ടുകയായിരുന്നു രത്തൻ ടാറ്റ. ഇക്കാര്യത്തിൽ നിസീമമാണ് രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലും വെളിച്ചവുമായത്. രാജ്യത്തെ വ്യത്യസ്ത തട്ടുകളിലുള്ള ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ഇദ്ദേഹം ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്.
സാധാരണക്കാരായ ജനങ്ങൾക്കായി ആരോഗ്യരംഗത്തും ആശ്വാസത്തിൻ്റെ കുടനിവർത്തിയ പാരമ്പര്യമാണ് രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റേത്. 1941-ൽ തന്നെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലൂടെ ചികിത്സാരംഗത്ത് ചുവടുവെച്ചിരുന്നു ടാറ്റ ഗ്രൂപ്പ്. കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും കാര്യത്തിൽ ഈ സ്ഥാപനം നൽകുന്ന സംഭാവനകൾ ഇന്ന് ചെറുതല്ല. 1962-ല്‍ ആ ആശുപത്രി സർക്കാരിന് കൈമാറിയെങ്കിലും ടാറ്റ മറ്റ് പ്രദേശങ്ങളിലേയ്ക്കും സമാനമായ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. വടക്ക്-കിഴക്കന്‍ മേഖലകളിലെ ഉയര്‍ന്ന അര്‍ബുദനിരക്കും ആവിടങ്ങളിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിന് ടാറ്റ മെമ്മോറിയില്‍ ആശുപത്രി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.
വിദ്യാഭ്യാസരംഗത്തും ടാറ്റ ഗ്രൂപ്പ് നല്‍കിയ സംഭാവകള്‍ വിസ്മരിക്കാവുന്നതല്ല. പുണെയിലെ ടാറ്റ മാനേജ്മെൻ്റ് ട്രെയിനിങ് സെന്റര്‍ ഇന്ന് രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ടാറ്റയുടെ മറ്റു സംഭാവനകളാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങൾ.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവര്‍ഷം രത്തന്‍ ടാറ്റ പംഖ് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ട്. സാധാരണക്കാർക്കായി അദ്ദേഹം കൊണ്ടുവന്ന ‘സ്വച്ഛ്’ വാട്ടര്‍ പ്യൂരിഫയറിന് തന്നെ ഗ്രാമീണ ജനതയെ സംബന്ധിച്ചിടത്തോളം ജീവൻ്റെരത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; സംസ്‌കാരം വൈകീട്ട് നാലിന്രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; സംസ്‌കാരം വൈകീട്ട് നാലിന്രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; സംസ്‌കാരം വൈകീട്ട് നാലിന് വിലയാണ്. സുനാമിക്കുശേഷം പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ കുടിവെള്ള ഫിൽറ്ററുകൾ നൽകുന്ന പദ്ധതിയായിരുന്നു ഇത്.
2012-ല്‍ ടാറ്റ സണ്‍സിൻ്റെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹം വ്യക്തിപരമായി യുവസംരംഭകര്‍ക്ക് പിന്തുണയേകി സ്റ്റാര്‍ട്ടപ്പുകളിലും മറ്റും വലിയ നിക്ഷേപം നടത്തി. ഇത് ഒട്ടേറെ ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ക്കാണ് ചിറകു നല്‍കിയത്.
1903 ഡിസംബർ 16-ന് ഇന്ത്യയുടെ പൈതൃകമായ താജ്മഹലിൻ്റെ പേരിൽ ടാറ്റ താജ്മഹൽ പാലസ് ഹോട്ടൽ ആരംഭിച്ചത് ആഡംബര ഹോട്ടൽ ബിസിനസ് ചരിത്രത്തിൽ നാഴികക്കല്ലായി. ബ്രിട്ടീഷ് ഇന്ത്യയിൽ മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വിദേശികൾക്കുമാത്രമായിരുന്നു അധികാരമുണ്ടായിരുന്നത്. ഒരിക്കൽ ജംഷേഡ്ജി ടാറ്റ വാട്സൺസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. പാറാവുകാരൻ അദ്ദേഹത്തെ അകത്തേക്കു കയറ്റിയില്ല. അപമാനിതനായി മടങ്ങിയ ജംഷേഡ്ജി ടാറ്റയുടെ പ്രതികാരമാണ് പിന്നീട് മുംബൈയിലെ ലാൻഡ്മാർക്ക് ഹോട്ടലുകളിൽ ഏറ്റവും മികച്ചതെന്ന് ലോകം വിലയിരുത്തിയ താജ്മഹൽ പാലസായി മാറിയത്. ഈ പ്രതികാരകഥയുടെ പിന്തുടർച്ച നേടുന്ന മറ്റൊരു സംഭവം രത്തൻ ടാറ്റയും ആവർത്തിച്ചു.
1991-ലാണ് ടാറ്റ ആദ്യമായി യാത്രാ കാർ ശ്രേണി അവതരിപ്പിച്ചത്. രത്തൻ ടാറ്റയുടെ ആ തീരുമാനം കമ്പനിക്ക് വലിയ നഷ്ടമായി. കാർ വ്യവസായം ഒഴിവാക്കാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചു. ഇതുസംബന്ധിച്ച് അയച്ച പ്രൊപ്പോസലിൽ ഫോർഡ് കമ്പനി താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, ഫോർഡ് ഓഫീസിലെത്തിയ രത്തൻ ടാറ്റയെയും അംഗങ്ങളെയും ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അധിക്ഷേപിച്ചാണ് സംസാരിച്ചത്.
അറിയാത്ത വ്യവസായത്തിൽ കാലെടുത്തുവെക്കാൻ പോകരുതായിരുന്നുവെന്നും ഇപ്പോൾ നിങ്ങൾക്കുചെയ്യുന്ന ഒരുപകാരമാണ് ഏറ്റെടുക്കലെന്നുപോലും ഫോർഡ് ചെയർമാൻ പറഞ്ഞു. അപമാനിതനായെങ്കിലും മറിച്ചൊന്നും പറയാൻ കൂട്ടാക്കാതെ രത്തൻ ടാറ്റ മടങ്ങി. വർഷങ്ങൾ പിന്നിട്ടു. 2000-ൽ ഫോർഡ് കടക്കെണിയിലായി. അന്ന് കമ്പനിയെ രക്ഷിക്കാൻ ജാഗ്വർ ലാൻഡ് റോവറെന്ന ഫോർഡിൻ്റെ ഉപകമ്പനിയെ ഏറ്റെടുത്ത് ടാറ്റ മധുരപ്രതികാരം വീട്ടി.
കരാർ ഒപ്പുവെക്കാനായി ടാറ്റാ ഗ്രൂപ്പിൻ്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തിയ ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് പറഞ്ഞു. ‘നിങ്ങളുടെ ഈ ഏറ്റെടുക്കൽ ഞങ്ങൾക്ക് വലിയ രക്ഷയാണ്.’ ടാറ്റ 9,300 കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ ഫോർഡിനെ കടക്കെണിയിൽ നിന്നുകൂടിയാണ് രക്ഷപ്പെടുത്തിയത്. ജാഗ്വറും ലാൻഡ്റോവറും ഇപ്പോൾ ടാറ്റയുടെ യാത്രാ കാർ വ്യവസായത്തിന്റെ ഭാഗമാണ്. പിന്നീട് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫാക്ടറിയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തു.