back to top
Wednesday, February 5, 2025
Google search engine
HomeLatest Newsതോമസ് കെ തോമസിൻ്റെ മന്ത്രിസ്ഥാനം; എൻസിപി സംസ്ഥാന നേതൃത്വം ഡൽഹിക്ക്, നിർണായക തീരുമാനം ഉടൻ

തോമസ് കെ തോമസിൻ്റെ മന്ത്രിസ്ഥാനം; എൻസിപി സംസ്ഥാന നേതൃത്വം ഡൽഹിക്ക്, നിർണായക തീരുമാനം ഉടൻ

കൊച്ചി: എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച് ഒരു തീരുമാനം മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ചേർന്ന എൻസിപി നേതൃയോ​ഗം മന്ത്രിമാറ്റം വേണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.

പാർട്ടിയുടെ മന്ത്രിയെ മാറ്റണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി അതിന് തയാറാകാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരത്തിൽ പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതെന്നാണ് എൻസിപി നേതൃയോ​ഗം ഉന്നയിച്ചത്.

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സിപിഎം കേന്ദ്രനേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പിസി ചാക്കോ യോ​ഗത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പിസി ചാക്കോയും തോമസ് കെ തോമസും ഡൽഹിയിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം.

അതേസമയം, മന്ത്രിസ്ഥാനത്ത് നിന്നും മാറുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എകെ ശശീന്ദ്രനും പിസി ചാക്കോയെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments