back to top
Friday, January 31, 2025
Google search engine
HomeLatest Newsനെന്മാറ ഇരട്ട കൊലപാതകം: സജിതയെ പ്രതി ചെന്താമര കൊന്നത് അന്ധവിശ്വാസം മൂലം; ഫോൺ കോഴിക്കോട്...

നെന്മാറ ഇരട്ട കൊലപാതകം: സജിതയെ പ്രതി ചെന്താമര കൊന്നത് അന്ധവിശ്വാസം മൂലം; ഫോൺ കോഴിക്കോട് ഓൺ ആയി

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് അന്ധവിശ്വാസം മൂലമെന്ന് നാട്ടുകാർ . ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. 

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തായി . സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്. 

ഇതിനിടെ, ചെന്താമരയുടെ ഫോൺ സിം ഓൺ ആയി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയിൽ ക്വാറിയിൽ ജോലി ചെയ്തതായുള്ള വിവരങ്ങൾ ഉണ്ടെങ്കിലും സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.

ക്വാറിയിൽ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായിട്ടില്ല.പ്രതിയുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി അജിത്കുമാർ പറഞ്ഞു. പ്രതി നിരവധി സിം കാർഡുകൾ ഉപയോ​ഗിച്ചിരുന്നതായി വിവരമുണ്ടെന്നും എല്ലാ ഫോൺ നമ്പരുകളും ശേഖരിച്ച് വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments