സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍ തുടരുന്നു

സ്വര്‍ണ്ണ വില റെക്കോര്‍ഡില്‍ തുടരുന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.  കേന്ദ്ര ബജറ്റ് ദിവസമാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലയിലേക്ക് എത്തിയത്. ഡിസംബര്‍ 31 ന് ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,580.01 ഡോളറാണ് ഇന്നത്തെ നിരക്ക്.