back to top
Saturday, December 28, 2024
Google search engine
HomeLatest Newsഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി; യാത്രയയപ്പ് നൽകാതെ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി; യാത്രയയപ്പ് നൽകാതെ സർക്കാറും

തിരുവനന്തപുരം: ​ബിഹാർ ​ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിൻ്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക ദുഃഖാചരണമായതുകൊണ്ടാണ് യാത്രയയപ്പ് മാറ്റിയത്.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുന്നത് കണക്കിലെടുത്താണ് ഇന്ന് വൈകിട്ട് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്. പുതിയ കേരള ​ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ആരിഫ് മുഹ​മ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാർ ഗവർണറായി ചുമതലയേൽക്കുന്നത്.

 സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാതെ സംസ്ഥാന സർക്കാറും. മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന് എന്നും തലവേദനയായ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments