ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച പാരസൈറ്റ്, ജോക്കര്‍ മികച്ച നടന്‍ 

ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച പാരസൈറ്റ്, ജോക്കര്‍ മികച്ച നടന്‍ 

ഓസ്‌കറില്‍ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റ്.മികച്ച സിനിമ,സംവിധായകന്‍, തിരക്കഥ,വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങള്‍ പാരസൈറ്റ് സ്വന്തമാക്കി.ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വൈഗര്‍ മികച്ച നടിയായി തിരഞ്ഞെടുത്തു.ബോന്‍ ജൂന്‍ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാ ണ് പാരസൈറ്റ്.മികച്ച വിദേശ ഭാഷ ചിത്രവും പാരസൈറ്റ് ആണ്.കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയു ന്നത്.കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിര്‍ണായക സംഭവങ്ങളാണു പ്രമേയം. ചിത്രം 2019 കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.

മികച്ച സഹനടി ലോറ ഡെന്‍, ചിത്രം മാരേജ് സ്റ്റോറി.വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹന ടനുളള ഓസ്‌കര്‍ ബ്രാഡ് പിറ്റിന്.ടോം ഹാങ്ക്‌സ്,ആന്‍റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയ വമ്പന്‍മാരായിരുന്നു പട്ടികയില്‍ ബ്രാഡിനെ തിരെ മത്സരിച്ചത്.  മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ്  നേടി.മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം 1917 എന്ന ചിത്രത്തിലൂടെ റോജെര്‍ ഡീകിന്‍സ് നേടി. സാങ്കേതിക വിഭാഗങ്ങളുടെ പുരസ്‌കാരങ്ങളില്‍ 1917,ഫോര്‍ഡ് വേര്‍സസ് ഫെരാറി എന്നീ ചിത്രങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കി.