രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ

രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്.

'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം'എന്നാണ്അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.

അലന് പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എന്‍ഐഎ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവരുടെ നിലപാട് തേടി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മുലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിന് ശേഷമായിരിക്കും കോടതി അലൻ്റെ ഹര്‍ജിയില്‍ വിധി പറയുക. അതേ സമയം യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിൻ്റെയും താഹയുടേയും റിമാൻ്റ് കാലാവധി കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാൻ്റ് കാലാവധി നീട്ടിയത്.