ഭാഗ്യവതിയായ ഭാര്യയാണ് ഞാൻ... എങ്കിലും വിഷമം ഉണ്ടെന്ന് പേളിമാണി

ഭാഗ്യവതിയായ ഭാര്യയാണ് ഞാൻ... എങ്കിലും വിഷമം ഉണ്ടെന്ന് പേളിമാണി

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് പേളിഷ് എന്ന പേരിലറിയപ്പെടുന്ന പേളിയും ശ്രീനിഷും.ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്തതും.ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ സുന്ദര നിമഷങ്ങളിലെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ശ്രീനിഷിനൊപ്പമുള്ള വിവാഹജീവിതത്തെക്കുറിച്ചും ഇരുവരുടെയും പ്രൊഫഷണല്‍ ആയ തിരക്കുകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് പേളി ഇപ്പോൾ.

'13 ദിവസത്തിന് ശേഷം അദ്ദേഹം (ശ്രീനിഷ്) തിരിച്ചെത്തി.ഇപ്പോഴിതാ 13 ദിവസത്തെ ചിത്രീകരണത്തിനായി ഞാന്‍ മുംബൈയിലേക്ക് പോവുകയാണ്.പക്ഷേ ഒരുമിച്ച് പങ്കിടുന്ന നിമിഷങ്ങളെക്കുറിച്ച് എപ്പോഴും നന്ദിയുള്ളവരാണ് ഞങ്ങള്‍.കാരണം ആ നിമിഷങ്ങള്‍ അത്രയും നല്ലതാണ്.ആ നിമിഷങ്ങളെ അവിസ്മരണീയമാക്കാറുണ്ട് ഞങ്ങള്‍.ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.തീര്‍ച്ഛയായും കുറച്ചുനേരത്തേക്ക് മിസ് ചെയ്യും. പക്ഷേ ഗ്രഹാം ബെല്ലിന് നന്ദി,ഫോണ്‍ കണ്ടുപിടിച്ചതിന്.ഓകെ,ഞാന്‍ കള്ളം പറയാനില്ല.കുറച്ച് സങ്കടമുണ്ട്, ജോലിക്കായി ഇന്ന് പോകേണ്ടിവരുന്നതില്‍.പക്ഷേ ഏറ്റവും സന്തോഷവതിയായ ഭാര്യ ഞാനാണ്.കാരണം ഏറ്റവും വിസ്മയിപ്പിക്കുന്ന ഭര്‍ത്താവ് എന്റേതാണ്', ശ്രീനിഷിനൊപ്പമുള്ള ചിത്രത്തോടൊപ്പം പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.