പൗരത്വനിയമഭേദഗതിയില്‍ മാറ്റമില്ല ഉറച്ചുനില്‍ക്കും:മോദി

പൗരത്വനിയമഭേദഗതിയില്‍ മാറ്റമില്ല ഉറച്ചുനില്‍ക്കും:മോദി

വാരണാസി: പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയ്ക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു.രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഈ തീരുമാനങ്ങള്‍ ആവശ്യമായിരുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന കാര്യമാകട്ടെ,പൗരത്വഭേദഗതി നിയമത്ചതിന്റെ കാര്യമാകട്ടെ,അതൊക്കെ രാജ്യതാല്പര്യങ്ങള്‍ക്ക് ആവശ്യമായിരുന്നു.സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു,അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.മോദി വാരണാസിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.