കോഴിക്കോട്: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെ പി.പി. ദിവ്യയ്ക്കെതിരെ കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബോബുവിൻ്റെ ആത്മഹത്യയെന്നാണ് ആരോപണം. യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു. പെട്രോൾപമ്പിന് അനുമതി പത്രം നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് പ്രസംഗത്തിന് ശേഷം താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയ എഡിഎം നവീന്‍ ബാബു പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. നവീ ആത്മഹത്യയിലേക്ക് തള്ളിവിട്ട മാനസിക പ്രയാസത്തിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക