back to top
Wednesday, January 15, 2025
Google search engine
HomeLatest Newsമഹാരാഷ്ട്രയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. മന്ത്രി ധനഞ്ജയ് മുണ്ടെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിൽ മറാഠ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ഇരട്ടനീതിയെന്ന ആരോപണവുമായി സുപ്രിയ സുലെ രംഗത്തെത്തി.

ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിലും പർഭാനിയിൽ പോലീസ് കസ്റ്റഡിയിൽ നിയമ വിദ്യാർത്ഥി സോമനാഥ് സൂര്യവൻഷിയുടെ മരണത്തിലും അപലപിച്ച് മറാഠ സംഘടനകൾ പൂനെയിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി ധനഞ്ജയ് മുണ്ടെയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനങ്ങളുമായി എൻ സി പി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

സന്തോഷ് ദേശ്‌മുഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ വാൽവീക് കരാഡിന്റെ അനുയായികൾക്ക് 1300 -ഓളം ആയുധ ലൈസൻസുകളാണ് നൽകിയതെന്ന് കഴിഞ്ഞദിവസം ആരോപണം ഉയർന്നിരുന്നു. കൂടാതെ വാൽമിക് കരാഡ് 100 കോടി രൂപയുടെ ആസ്തിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും അനധികൃത സമ്പാദ്യത്തിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സുപ്രിയ സുലെ പരാതിപ്പെട്ടു.

എന്തുകൊണ്ടാണ് വാൽമിക് കരാഡിന് തുടർച്ചയായി പ്രത്യേക പരിഗണന നൽകുന്നതെന്നാണ് സുപ്രിയ ചോദിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കരാഡിനെതിരെ ഇഡിയും പിഎംഎൽഎയും നടപടി സ്വീകരിച്ചിരുന്നെങ്കിൽ സന്തോഷ് ദേശ്‌മുഖ് കൊല്ലപ്പെടുമായിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ഇതിന് മഹാരാഷ്ട്ര സർക്കാർ മറുപടി പറയേണ്ടിവരുമെന്നും സുപ്രിയ താക്കീത് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments