അന്തരീക്ഷ മലിനീകരണം കുറയ്ക്കാം തൊഴിലാളികൾ വീട്ടിലിരുന്നു പണിയെടുക്കു

അന്തരീക്ഷ മലിനീകരണം കുറയ്ക്കാം തൊഴിലാളികൾ വീട്ടിലിരുന്നു പണിയെടുക്കു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലീകരണത്തെ നിയന്ത്രണ വിധേയമാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സ്വകാര്യ ഗവണ്‍മെന്റ് സെക്ടറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാണ് കേന്ദ്ര മലിനീകരണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇത് കൂടാതെ മറ്റ് കുറച്ച് നിര്‍ദേശങ്ങളും ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.  ഒരേ സ്ഥലത്ത് ജോലിക്ക് പോകുന്നവര്‍ വാഹനങ്ങളില്‍ ഒരുമിച്ച് പോകണം. കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് വേണ്ടി സ്‌കൂളുകള്‍ വാഹനമേര്‍പ്പാടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ തലസ്ഥനമായ ഡല്‍ഹിയ്ക്ക് പുറമേ സമീപ നഗര പ്രദേശങ്ങളായ ഗുര്‍ഗാം, ഗാസിയാബാദ്, നോയിഡ ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 

പ്രകൃതി സംരക്ഷണത്തിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അത് വഴി മാത്രമേ മലിനീകരണം കുറയ്ക്കാനും സാധിക്കുകയുള്ളു എന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ പ്രതികരിച്ചു.