ഇങ്ങനെയുമുണ്ട് പള്ളീലച്ചന്മാര്‍:കയ്യേറ്റം ചെയ്തയാളുടെ കാല്‍കഴുകി മുത്തി 

ഇങ്ങനെയുമുണ്ട് പള്ളീലച്ചന്മാര്‍:കയ്യേറ്റം ചെയ്തയാളുടെ കാല്‍കഴുകി മുത്തി 

വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു.വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുര്‍ബാനയുടെ മധ്യേ മാപ്പുപറയുക.പൊലീസ് കേസ് പിന്‍വലിക്കണമെങ്കില്‍ അതു വേണമെന്നു കമ്മിറ്റി തീരുമാനിച്ചു. 'പ്രതി' 26നു പള്ളിയിലെത്തിയത് മാപ്പുപറയാന്‍ തയാറായിട്ടാണ്.വികാരി ഫാ.നവീന്‍ ഊക്കന്‍ കുര്‍ബാനമധ്യേ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു.ഇടവകജനത്തോടായി പറഞ്ഞു പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ.അത് അഭിനന്ദനീയമാണ്.

എന്നിട്ട് അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതുപോലെ കാല്‍ കഴുകി,കാലില്‍ ചുംബിച്ചു.'സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല'.മാള തുമ്പരശേരി സെന്‍റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകര്‍ന്ന ഈ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്.ഇനി അതു പറയിക്കരുതെന്നാണ് എന്‍റെ അഭിപ്രായം.അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക,അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം - ഫാ. നവീന്‍ പറഞ്ഞു.പള്ളി നിറഞ്ഞ ജനം എഴുന്നേറ്റുനിന്നു.കയ്യടിച്ചു.പ്രായമായവരെ ഫാ. നവീന്‍ ഊക്കന്‍ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു.തിരിച്ചുവരാന്‍ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാള്‍ അച്ചനെ കയ്യേറ്റം ചെയ്തത്.