എമ്പുരാൻ സമർപ്പിക്കുന്നത് മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാൾക്ക്

എമ്പുരാൻ സമർപ്പിക്കുന്നത് മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാൾക്ക്

പൃഥ്വിരാജിൻ്റെ ആദ്യമായി സംവിധായകൻ്റെ കുപ്പായമണിഞ്ഞ സിനിമയായിരുന്നു ലൂസിഫർ. മികച്ച നേട്ടം കൊയ്ത ചിത്രം മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ലില്‍ എത്തിയ ചിത്രകൂടിയായിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്. ആരാധ ഹൃദയങ്ങൾ കീഴടക്കിയ ചിത്രത്തിൻ്റെ രണ്ടാ ഭാഗത്തിനെക്കുറിച്ച് സിനിമ ഇറങ്ങിയ അന്ന് മുതൽ ചർച്ചകൾ ഉണ്ടായിരുന്നു. വൻ താരനിര അണിനിരന്ന  ചിത്രത്തിൻ്റെ  രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വിരാജ് പ്രഖ്യാപിച്ചു കഴിഞ്ഞു.

രണ്ടാം ഭാഗമായ എമ്പുരാന്‍ മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാളായ ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള്‍ തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍. അങ്ങയുടെ മകനും ഞാനും തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാന്‍ അങ്ങേയ്ക്ക് ആണ്- ഭരത് ഗോപിയുടെ ചരമവാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജ് എഴുതി.