back to top
Monday, January 6, 2025
Google search engine
HomeLatest Newsറിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും

റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും

റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ  റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും. കേസ് അഞ്ചാം തവണയും മാറ്റി. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂർത്തിയായില്ല.  കേസ് പഠിക്കാനായി വീണ്ടും മാറ്റിവെകുകയായിരുന്നു. ജനുവരി 15ന് യുഎഇ പ്രാദേശിക സമയം രാവിലെ 8ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നാണ് വിവരം

1.5 കോടി റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷ  കഴിഞ്ഞ ജൂലൈ 2ന് റദ്ദാക്കിയിരുന്നു.   കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം എടുക്കേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് കേസിൽ വാദം നടന്നിരുന്നു. പിന്നീട് കേസ് വീണ്ടും പരിഗണിച്ചെങ്കിലും കോടതി ചേരാത്തതിനാൽ കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് വീണ്ടും കേസ്പരിഗണിക്കുകയായിരുന്നു. ഇരുഭാഗത്തിന്റെയും അഭിഭാഷകർ നിയമസഹായ വിദഗ്ധരും ഇന്ന് കോടതിയിൽ എത്തിയിരുന്നു.

2006ലാണ്‌ അബ്ദുറഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) മലയാളികൾ ഒന്നാകെ ശേഖരിച്ചാണ് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരി​ഗണനയിലുള്ളത്.

മരിച്ച ബാലനും റഹീമും തമ്മിൽ മുൻവൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വർഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ നൽകിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി മാതാവ് ഫാത്തിമ കഴിഞ്ഞ മാസം അബ്ദുറഹീമിനെ നേരിൽ കണ്ടു സംസാരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments