രണ്ട് പഴത്തിന്‍റെ വില 422 രൂപ: ഫൈവ്സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ

രണ്ട് പഴത്തിന്‍റെ വില 422 രൂപ: ഫൈവ്സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ

ചണ്ഡീഗഢ്: രണ്ട് വാഴപ്പഴത്തിന് 422 രൂപ നടന്‍ രാഹുല്‍ ബോസില്‍ നിന്ന് ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെ.ഡബ്ല്യൂ മാരിയറ്റിന് 25,000 രൂപ പിഴ വിധിച്ചു കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഡിലെ ജെ ഡബ്ലു മാരിയറ്റ് ഹോട്ടല്‍ നടത്തിയ പകല്‍ കൊള്ളക്കെതിരെ രാഹുല്‍ ബോസ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.രാവിലെ ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് 422 രൂപ ബില്‍ നല്‍കിയത്. തുടര്‍ന്ന് ബില്‍ സഹിതം രാഹുല്‍ബോസ് ട്വിറ്ററിലിടുകയായിരുന്നു.ടാക്‌സിന്‍റെ പേരില്‍ അനധികൃത പണം ഈടാക്കിയതിന് ചണ്ഡീഗഢ് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പാണ് ഹോട്ടലിന് പിഴ ശിക്ഷ വിധിച്ചത്.ഹോട്ടലിന് അധികൃതര്‍ നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല.ജി.എസ്.ടി നിയമത്തിന് കീഴില്‍ ഫ്രഷ് ഫ്രൂട്ടിന് ടാക്സ് ചുമത്താന്‍ പാടില്ല. രണ്ട് പഴത്തിനായി 67.5 രൂപയാണ് രാഹുല്‍ ബോസില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത്.