back to top
Wednesday, March 12, 2025
Google search engine
HomeSportsര​ഞ്ജി ട്രോ​ഫി ഫൈ​ന​ൽ: ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങി കേരളം; 342 റ​ൺ​സി​ന് പു​റ​ത്ത്

ര​ഞ്ജി ട്രോ​ഫി ഫൈ​ന​ൽ: ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങി കേരളം; 342 റ​ൺ​സി​ന് പു​റ​ത്ത്

നാ​ഗ്പു​ർ: ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ വി​ദ​ർ​ഭ​യു​ടെ 379 റ​ൺ​സി​നെ​തി​രെ ബാ​റ്റ് ചെ​യ്ത കേ​ര​ളം 342 റ​ൺ​സി​ന് പു​റ​ത്ത്. ഇ​തോ​ടെ വി​ദ​ർ​ഭ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 37 റ​ൺ​സ് ലീ​ഡ് നേ​ടി.

98 റ​ൺ​സു​മാ​യി നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി​യും 79 റ​ൺ​സു​മാ​യി ആ​ദി​ത്യ സ​ർ​വാ​തെ​യും പൊ​രു​തി​യെ​ങ്കി​ലും ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടാ​ൻ കേ​ര​ള​ത്തി​നാ​യി​ല്ല. മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 131 റ​ണ്‍​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് സ്‌​കോ​ര്‍ 170ല്‍ ​നി​ല്‍​ക്കെ​യാ​ണ് നാ​ലാം വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ആ​ദി​ത്യ സാ​ര്‍​വ​തെ​യാ​ണ് മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സ​ല്‍​മാ​ന്‍ നി​സാ​ര്‍ സ​ച്ചി​ൻ ബേ​ബി​ക്കൊ​പ്പം 49 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, സ്കോ​ർ 200 ക​ട​ന്ന​തി​നു പി​ന്നാ​ലെ 21 റ​ണ്‍​സു​മാ​യി സ​ൽ​മാ​ൻ പു​റ​ത്താ​യി.

വി​ദ​ർ​ഭ​യു​ടേ​തി​നു സ​മാ​ന​മാ​യി ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു കേ​ര​ള ഇ​ന്നിം​ഗ്സി​ന്‍റെ​യും തു​ട​ക്കം. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ക്ഷ​യ് ച​ന്ദ്ര​നെ​യും (14) രോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​യും (0) ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി ദ​ർ​ശ​ൻ ന​ല്‍​ക​ണ്ഡെ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ചു. പി​ന്നീ​ട് യു​വ​താ​രം അ​ഹ​മ്മ​ദ് ഇ​മ്രാ​നെ കൂ​ട്ടു​പി​ടി​ച്ച് ആ​ദി​ത്യ സ​ർ​വാ​തെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ൻ​ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി​യ​ത്.

32-ാം ഓ​വ​റി​ൽ അ​ഹ​മ്മ​ദ് ഇ​മ്രാ​നെ യ​ഷ് ഠാ​ക്കൂ​ർ പ​ക​ര​ക്കാ​ര​ൻ എ.​ആ​ർ. മോ​ക്ഹ​ഡെ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച​തോ​ടെ വീ​ണ്ടും ആ​ശ​ങ്ക. പി​ന്നാ​ലെ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി സ​ർ​വാ​തെ​യ്ക്കൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ത്ത 63 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടാ​ണ് സ്കോ​ർ 150 ക​ട​ത്തി​യ​ത്.

ടീം ​സ്കോ​ർ 170 ൽ ​നി​ൽ​ക്കെ സ​ർ​വാ​തെ​യും മ​ട​ങ്ങി. 21 റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​ർ ടീം ​സ്കോ​ർ 219 ൽ ​നി​ൽ​ക്കെ​യും 34 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ ടീം ​സ്കോ​ർ 278 ൽ ​നി​ൽ​ക്കെ​യും പു​റ​ത്താ​യി.

പി​ന്നീ​ട് ഒ​ത്തു​ച്ചേ​ർ​ന്ന സ​ച്ചി​ൻ ബേ​ബി​യും ജ​ല​ജ് സ​ക്സേ​ന​യും പ്ര​തീ​ക്ഷ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​ലേ​ക്ക് കേ​ര​ള​ത്തി​നെ എ​ത്തി​ക്കു​മെ​ന്ന് തോ​ന്നി​ച്ചു. എ​ന്നാ​ൽ ടീം സ്കോ​ർ 324 ൽ ​നി​ൽ​ക്കെ നാ​യ​ക​ൻ സ​ച്ചി​ൻ ബേ​ബി പു​റ​ത്താ​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments