ബെംഗളൂരു: ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയുടെ കൊലപാതകക്കേസില്‍ നടന്‍ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ദര്‍ശന്‍. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തെ ആരോഗ്യസ്ഥിതി പരിഗണിച്ച് ദര്‍ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആറ് ആഴ്ചത്തേക്കായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്. 131 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ദര്‍ശന്‍ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടര്‍ന്ന് ബല്ലാരി ജയിലിലുമായിരുന്നു ദര്‍ശന്‍.
രേണുകാസ്വാമിയെ ദര്‍ശനും കൂട്ടുപ്രതികളുംചേര്‍ന്ന് ബെംഗളൂരുവിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയാണ് പവിത്ര