ട്രാൻസ് വെട്ടിക്കൂട്ടുമോ ? ഇന്നറിയാം

ട്രാൻസ് വെട്ടിക്കൂട്ടുമോ ? ഇന്നറിയാം

മുംബൈ: പ്രണയദിനത്തിൽ റിലീസ് ആകാനിരിക്കുന്ന മലയാള ചിത്രം ട്രാൻസ് സെൻസറിംങ് കുരുക്കിൽ. ചിത്രം ആദ്യം വിലയിരുത്തിയ സിബിഎഫ്സി തിരുവനന്തപുരം സെൻ്ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിൻ്റെ കണ്ടെത്തല്‍.

എന്നാൽ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. വൈകിട്ട് മൂന്നിന് കമ്മിറ്റി ചിത്രം കാണും. ഏതൊക്കെ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ്ങ് കമ്മറ്റി തീരുമാനിക്കും.