മോസ്കോ: യുക്രൈനുമായുള്ള യുദ്ധം നിർണായകഘട്ടത്തിലേക്കടുക്കുന്ന സമയത്ത് ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ഇതിനിടെ,റഷ്യ-യുക്രൈന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ പതിനായിരത്തോളം വരുന്ന പട്ടാളക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്കയും സഖ്യ രാജ്യങ്ങളും ആരോപിച്ചു. ഇതിനകം പതിനായിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നതിനു വഴിവെച്ച യുദ്ധം ഉത്തര കൊറിയയുടെ വരവോടെ കൂടുതല്‍ വിപുലവും രൂക്ഷവുമാവുമെന്ന ആശങ്കയിലാണ് ലോകം.