back to top
Saturday, January 18, 2025
Google search engine
HomeLatest Newsസെയ്ഫ് അലി ഖാന് മോഷ്ടാവിൻ്റെ കുത്തേറ്റു; ശസ്ത്രക്രിയക്ക് വിധേയനാക്കി, അപകടനില തരണം ചെയ്തതായി ഡോക്ടർമാർ

സെയ്ഫ് അലി ഖാന് മോഷ്ടാവിൻ്റെ കുത്തേറ്റു; ശസ്ത്രക്രിയക്ക് വിധേയനാക്കി, അപകടനില തരണം ചെയ്തതായി ഡോക്ടർമാർ

മുംബൈ: ബാന്ദ്രയിലെ വീട്ടില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ ബോളീവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരത്തിന് കുത്തേറ്റ ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സി‌ഒഒ ഡോ. നീരജ് ഉട്ടാമണി മാധ്യമങ്ങളോട് പറഞ്ഞു.

“വീട്ടില്‍ വെച്ച് അജ്ഞാതനായ മോഷ്ടാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത്. സെയ്ഫിനേറ്റ ആറ് പരിക്കുകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്’’- അദ്ദേഹം പറഞ്ഞു.

അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടരമണിക്കൂറോളം നീണ്ടു. ന്യൂറോ സര്‍ജനും കോസ്‌മെറ്റിക്‌സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അപകട നില സെയ്ഫ് തരണം ചെയ്തു കഴിഞ്ഞു. നട്ടെല്ലിന് സമീപം തറച്ചിരുന്ന കത്തി നീക്കം ചെയ്തു ”, ഡോ. നീരജ് ഉട്ടാമണി പറഞ്ഞു.ഭാര്യ കത്രീന സെയ്ഫ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബാന്ദ്ര പൊലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടു ജോലിക്കാരിക്ക് പരിചയമുള്ളയാളാണ് അക്രമിയെന്ന് പൊലീസ് സംശയിക്കുന്നു. ഇവരാണ് അക്രമിക്ക് വാതിൽ തുറന്നു കൊടുത്തതത്രെ. അക്രമിയെ വീട്ടുകാർ പിടികൂടി ഒരു മുറിയിൽ അടച്ചിട്ടിരുന്നതായും അയാൾ അവിടെ നിന്ന് എങ്ങിനെയോ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. വീട്ടു ജോലിക്കാരിയെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണത്തിൻ്റെ ഞെട്ടലിലാണ് ബോളിവുഡ് താരങ്ങൾ. സെലിബ്രിറ്റികളും വിഐപികളും താമസിക്കുന്ന ബാന്ദ്രയിലെ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments