ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍. 51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു.
34 മത്സരങ്ങളില്‍ മുപ്പത് ഇന്നിങ്‌സുകളില്‍ നിന്നായി സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരെ ആദ്യമത്സരത്തിലെ സെഞ്ച്വറിയോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.
ടി 20യില്‍ ഇന്ത്യക്കായി ഏറ്റവും കുടുതല്‍ സെഞ്ച്വറി നേടിയത് രോഹിത് ശര്‍മയാണ്. രണ്ടാമത് സൂര്യകൂമാര്‍ യാദവും മൂന്നാമത് സഞ്ജു സാംസണുമാണ്. താരത്തിന്റെ സെഞ്ച്വറികളുടെ എണ്ണം മൂന്നാണ്.