ഡല്‍ഹി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നടപടികള്‍ ആരാണ് നിരീക്ഷിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
GRAP നാലാം ഘട്ടം ഇന്ന് നടപ്പാക്കിയിട്ടുണ്ടെന്ന് കോടതിയിൽ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വായുമലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നു. ഇവ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചു.
വായുമലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാപ്പ് നാലാംഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയെന്ന് കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഡീസല്‍ ചരക്ക് ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും.
ആവശ്യ വസ്തുക്കള്‍ എത്തിക്കുന്ന ഭാരവാഹനങ്ങള്‍ക്ക് പ്രവേശനുമതി ലഭിക്കും. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക്, ബിഎസ് ആറ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് നിരോധനമില്ല. ഇന്നലെ വായുമലിനീകരണ തോത് 441 ആയി ഉയര്‍ന്നിരുന്നു.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. 107 വിമാനങ്ങള്‍ വൈകി. മൂന്നു വിമാനങ്ങള്‍ റദ്ദാക്കി.