സച്ചിൻ്റെ റെക്കോർഡ് തകർത്ത് ഷെഫാലി എന്ന 'പെൺപുലി'

സച്ചിൻ്റെ റെക്കോർഡ് തകർത്ത് ഷെഫാലി എന്ന 'പെൺപുലി'

 സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി ക്രിക്കറ്റ് വിസ്മയം ഷെഫാലി വര്‍മ്മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഷെഫാലി വര്‍മ്മ സ്വന്തം പേരിലെഴുതിയത്. സെൻ്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യിലാണ് ഷെഫാലി റെക്കോര്‍ഡിട്ടത്.

അര്‍ധ സെഞ്ചുറി തികയ്ക്കുമ്പോള്‍ 15 വയസായിരുന്നു ഷെഫാലിക്ക് പ്രായം. അതേസമയം  1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 59 റണ്‍സ് നേടുമ്പോള്‍ 16 വയസും 214 ദിവസവുമായിരുന്നു പ്രായം. അരങ്ങേറ്റ ടെസ്റ്റ് സീരിസിലെ രണ്ടാം ഇന്നിംഗ്സിലാണ് സച്ചിന്‍ അന്ന് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.