വിമാനത്തിൽ കയറാത്ത കുട്ടികൾ സൗജന്യയാത്രയുമായി സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ പാട്ട് ലോഞ്ചിങ്

വിമാനത്തിൽ കയറാത്ത കുട്ടികൾ സൗജന്യയാത്രയുമായി സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിൻ്റെ പാട്ട് ലോഞ്ചിങ്

തമിഴകത്തിൻ്റെ സൂപ്പർതാരം സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ലോഞ്ച് ചെയ്യുന്നു. ഇന്നാണ് പാട്ടിൻ്റെ ലോഞ്ചിങ്.

സാധാരണയായി സിനിമ രംഗത്തെ പ്രമുഖരാണ് പാട്ടിൻ്റെ ലോഞ്ചിങിനൊക്കെ എത്താറുള്ളത്. എന്നാൽ ഇത്തവണ വളരെ വ്യത്യസ്തമായിട്ടാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.

കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്കാണ് അവസരമൊരുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുന്നത്.

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് നായിക. 2ഡി എൻ്റര്‍ടൈന്‍മെൻ്റസും സീഖ്യാ എൻ്റര്‍ടെയ്ന്‍മെന്റിൻ്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.