back to top
Sunday, January 19, 2025
Google search engine
HomeScience സ്‌പെഡെക്സ് ദൗത്യം വിജയം: ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു; രാജ്യത്തിന് അഭിമാന നിമിഷം

സ്‌പെഡെക്സ് ദൗത്യം വിജയം: ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു; രാജ്യത്തിന് അഭിമാന നിമിഷം

രാജ്യത്തിന് അഭിമാന നിമിഷം നൽകി സ്‌പെഡെക്സ് ദൗത്യം വിജയകരമായി പൂർത്തിയാക്കി.ഡോക്കിങ് കഴിഞ്ഞ് ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തു. രണ്ടു ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ വിജയകരമായി നേരത്തെ എത്തിച്ചിരുന്നു . പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം വിജയകരമായതായി ഐ എസ് ആർ ഒ അറിയിച്ചു . 

ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം മാറ്റിവയ്ക്കുകയായിരുന്നു.പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി . യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments