ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ

ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ

ഇന്നത്തെ ഓഹരി വിപണി നേട്ടമുണ്ടാക്കി. 41,673.92 നിലവാരത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. 115.35 പോയൻ്റാണ് നേട്ടം കൈവരിച്ചത്. 38.15 പോയൻ്റ് നേട്ടത്തില്‍ 12,259.80 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഓഹരി വിപണി വൻ നഷ്ടത്തിലായിരുന്നു.

യുഎസില്‍നിന്നുള്ള കൂടുതല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന തീരുവ ഒഴിവാക്കിയത് വിപണിയില്‍ നേട്ടം കൈവരിക്കാന്‍ കാരണമായത്.

യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ 2.6 ശതമാനം മുതല്‍ 6.4ശതമാനംവരെ നേട്ടമുണ്ടാക്കി. വേദാന്ത, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും മികവുപുലര്‍ത്തി.