ഇടവേളയെടുക്കുകയാണെന്ന പ്രഖ്യാപനവുമായി ഗായകന്‍ ഡാബ്‌സി. വ്യക്തിപരമായ വളര്‍ച്ചയ്ക്കും ക്രിയേറ്റിവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഇടവേളയെടുക്കുന്നുവെന്നാണ് ഡാബ്‌സി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
‘പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകള്‍ക്കും പരിഗണനകള്‍ക്കും ശേഷം, എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കല്‍ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാര്‍ജ് ആവാനും പുതിയ പ്രചോദനങ്ങള്‍ കണ്ടെത്തി തിരിച്ചുവരാന്‍ എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാന്‍ ആവേശഭരിതനാണ്. അത് നിങ്ങളുമായി പങ്കുവെയ്ക്കാന്‍ തിടുക്കമായി. നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഉടന്‍ വീണ്ടും കാണാം’
https://www.instagram.com/p/DExeUekS-yZ/?utm_source=ig_web_copy_link
തല്ലുമാല എന്ന സിനിമയിലെ മണവാളന്‍ തഗ് എന്ന ഗാനത്തിലൂടെ മലയാളം റാപ്പില്‍ സ്വന്തമായി ഇടം കണ്ടെത്തിയ ആളാണ് ഡാബ്സി. മണവാളന്‍ തഗ്, ഇല്ലുമിനാറ്റി, വട്ടേപ്പം, ബല്ലാത്ത ജാതി, ഓളം അപ്പ്, മലബാറി ബാങ്കര്‍ തുടങ്ങിയ ഡാബ്‌സിയുടെ പാട്ടുകള്‍ കേരളത്തിനകത്തും പുറത്തും ആരാധകരേറെയാണ്.
സൂപ്പര്‍ഹിറ്റായ പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെ ബ്ലഡ് എന്ന് ഗാനം പാടിയതുമായി ബന്ധപ്പെട്ട് ഡാബ്‌സിക്കെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പാട്ടിന് ഡാബ്‌സിയുടെ ശബ്ദം യോജിക്കുന്നില്ലെന്ന രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് അതേപാട്ട് കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.