ഫേസ് ബുക്കിനെ പിന്തള്ളി ടിക് ടോക്ക്, ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്

ഫേസ് ബുക്കിനെ പിന്തള്ളി ടിക് ടോക്ക്, ഏറ്റവും കൂടുതൽ  ഡൗണ്‍ലോഡ് ചെയ്ത രണ്ടാമത്തെ ആപ്പ്

2019 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായി തിരഞ്ഞെടുക്കപ്പെട്ടത് വാട്സാപ്പാണ്. എന്നാൽ ഫേസ്ബുക്കിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ടിക് ടോക്ക്. മാര്‍ക്കറ്റ് അനലിസ്റ്റായ സെന്‍സര്‍ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തുവിട്ടത്.

74 കോടിയാളുകളാണ് ടിക് ടോക്ക് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യത്.              ആഗോളതലത്തിലുള്ള ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, ഐപാഡ് എന്നിവയിലെ ഡൗണ്‍ലോഡുകളുടെ എണ്ണമാണിത്. തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നുള്ള കണക്കുകള്‍ ഇതില്‍ പെടുന്നില്ല.

2018 ല്‍ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ഇതില്‍ നിന്നും 13 ശതമാനം വളര്‍ച്ചയാണ് ടിക് ടോക്കിന് ഉണ്ടായത്. ആപ്പ് വഴി പരസ്യ വിതരണവും സജീവമാക്കിയതോടെ വരുമാനത്തിലും ടിക് ടോക്കിന് മുന്നേറ്റമുണ്ടായിട്ടുണ്ട്.ടിക് ടോക്കിൻ്റെ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവരില്‍ 44 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.