ലോകത്തിലെ കാമുകിമാരെല്ലാം എക്സ്പെൻസീവ് ആണ്; കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സിൻ്റെ പുതിയ ട്രെയിലർ

പ്രണയദിനത്തിനോടനുബന്ധിച്ച് ആരാധകർക്കായി ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിൻ്റെ സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഗേള്‍ഫ്രണ്ടിനെക്കുറിച്ച് സംസാരിക്കുന്ന ടൊവിനോയും ഇന്ത്യ ജാര്‍വിസുമാണ് ടീസറിലുളളത്.

ഇന്ത്യയില്‍ പ്രണയവും കാമുകിയും വിലകൂടിയതാണെന്ന് ടൊവിനോ പറയുമ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെവിടെയും ഗേള്‍ഫ്രണ്ട് എക്സ്പെന്‍സീവാണെന്ന് പറഞ്ഞ് തിരുത്തുകയാണ് ഇന്ത്യ ജാര്‍വിസ്. എല്ലാവർക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നല്‍കിയാണ് ടീസര്‍ അവസാനിക്കുന്നത്.