വെട്ടിക്കൂട്ടാതെ ട്രാൻസ് തിരിച്ചു കിട്ടി, ചിത്രത്തിൻ്റെ റിലീസ് തീയ്യതി മാറ്റി

വെട്ടിക്കൂട്ടാതെ ട്രാൻസ് തിരിച്ചു കിട്ടി, ചിത്രത്തിൻ്റെ റിലീസ് തീയ്യതി മാറ്റി

പ്രണയദിനത്തിൽ റിലീസ് ആകാനിരുന്ന ഫഹദ് ഫാസിൻ്റെ ഏറ്റവും പുതിയ ചിത്രമായ ട്രാൻസ് അവസാന നിമിഷം സെൻസറിംഗ് കുരുക്കിൽ പെട്ടെങ്കിലും ചിത്രം വെട്ടിക്കൂട്ടാതെ തന്നെ തിരികെ കിട്ടിയ ആശ്വാസത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നൽകിയതായും. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി നടൻ ഫഹദ് ഫാസിലാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അതേസമയം ചിത്രത്തിൻ്റെ റിലീസിങ് തീയ്യതി നീട്ടി.    

ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.