2024നെ , പരിസ്ഥിതി സുസ്ഥിരത വർഷമായി UAE ആചരിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും യുഏഇ കോൺസുലേറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി, യു.എ.ഇ.യുടെ കേരളത്തിലെ കോൺസൽ ജനറൽ ഒബൈദ് അൽകാബിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
കൂട്ടായ പ്രവർത്തനത്തിനും സുസ്ഥിരമായ രീതികൾക്കും പ്രചോദനം നൽകുന്നതിനുമായാണ് 2024നെ “സുസ്ഥിരതയുടെ വർഷം” ആയി ആചരിക്കാൻ യുഎഇ തീരുമാനിച്ചിരിക്കുന്നത്. യുഎഇയുടെ സുസ്ഥിരതാ നയപരിപാടികളിൽ പരിസ്ഥിതി സംരക്ഷണത്തിനും വിഭവ സംരക്ഷണത്തിനും മുൻഗണന നൽകുന്നു. ഇതു നടപ്പാക്കുന്നതിൽ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതാണ്.
ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡൻ്റ് എസ്.എൻ.രഘുചന്ദ്രൻ നായർ ഗോൾഫ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.