back to top
Wednesday, January 15, 2025
Google search engine
HomeLatest Newsനിക്ഷേപക സംഗമം; യുഎഇ പ്രത്യേക സംഘത്തെ അയക്കും

നിക്ഷേപക സംഗമം; യുഎഇ പ്രത്യേക സംഘത്തെ അയക്കും

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ യുഎഇ പ്രത്യേക സംഘത്തെ അയക്കും.അബുദാബിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ കൂട്ടിക്കാഴ്ചയില്‍ യുഎഇ കാബിനറ്റ് മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയാണ് ഇക്കാര്യംഅറിയിച്ചത്.

കേരളത്തിൽ ലോജിസ്റ്റിക്‌സ്‌, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപ്പര്യമുള്ളതായി അൽ സുവൈദി പറഞ്ഞു. അബുദാബി ചേംബർ ഓഫ് കോമേഴ്സും പ്രത്യേക സംഘത്തെ അയക്കും.പ്രാഥമിക പരിശോധനകൾക്കായി ചേംബറിന്റെ ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തും. നിക്ഷേപക സംഗമത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്‌ക്കും ദുബായിൽ തുടക്കമായി.

ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെന്റ്‌ ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്‌ തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കന്റ്‌ വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോർ, ഒഎസ്ഡി ആനി ജൂല തോമസ് എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments