back to top
Tuesday, December 31, 2024
Google search engine
HomeLatest Newsഉമാ തോമസിൻ്റെ ആ​​രോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി; തലച്ചോറിൽ ​ഗുരുതര പരിക്കില്ല, മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

ഉമാ തോമസിൻ്റെ ആ​​രോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി; തലച്ചോറിൽ ​ഗുരുതര പരിക്കില്ല, മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്നും വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമാ തോമസിൻ്റെ ആ​​രോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് ആശുപത്രി അധികൃതർ. എംഎൽഎ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിൽ ​ഗുരുതര പരിക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ വെന്റിലേറ്ററിൽ തന്നെ തുടരുമെന്നും പുറത്തിറങ്ങിയ മെഡിക്കൽ ബള്ളറ്റിൽ പറയുന്നു.

ഇന്ന് രാവിലെ നടത്തിയ സി.ടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ​ഗുരുതരമല്ലെന്നും വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുതളാണ് അല്പം കൂടിയതെന്നും മെഡിക്കൽ സംഘം അറിയിച്ചു. വയറിൻ്റെ സ്കാനിങ്ങിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ശ്വാസകോശത്തിനേറ്റ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമാണുള്ളത്.

ശ്വാസകോശത്തിൻ്റെ ചതവിനായി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സയ്ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്കാനിം​ഗിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാമെന്നും മെഡിക്കൽ സംഘം മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റ് അവയവങ്ങള്‍ക്കേറ്റ പരിക്ക് ഭേദമാകുന്നതനുസരിച്ച് തലച്ചോറിനേറ്റ പരിക്ക് ഭേദമാകുകമെന്നും മെഡിക്കല്‍ സംഘം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments