പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അഹങ്കാരത്തിൻ്റെ ആള്‍രൂപമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറ, പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷനേതാവാണ് വി ഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞാനാണ് രാജാവ്,രാജ്ഞി,രാജ്യം എന്ന നിലയിലാണ് വി ഡി സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
താൻ തെരഞ്ഞെടുപ്പിൽ ആരെയും തോൽപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും. എൻഎസ്എസും ചെന്നിത്തലയും തമ്മിൽ അണ്ണനും തമ്പിയും പോലെയുള്ള ബന്ധമാണെന്നും ഒരിക്കലും തെറ്റാൻ പാടില്ലെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.കോൺഗ്രസിലെ ഒരുപാട് ആളുകൾ സതീശനെ സഹിക്കുകയാണ് സഹിച്ച് സഹിച്ച് പലരുടേയും നെല്ലിപലക കണ്ടു. സതീശനെ അധികാര മോഹിയെന്ന് പരാമർശിക്കരുതെന്ന കെ സുധാകരൻ്റെ പ്രതികരണം വിനയം കൊണ്ട് ഉണ്ടായതാണെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.
മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരൻ്റെ സ്വപ്‌നം മാത്രമാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. ഒറ്റയ്‌ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തലിന് തയ്യാറായത്. ഇങ്ങനെപോയാൽ സതീശൻ്റെ രാഷ്‌ട്രീയജീവിതം സർവനാശത്തിലാകും എന്നും വെള്ളാപള്ളി നടേശൻ പ്രതികരിച്ചിരുന്നു.