'വാന്‍ഗിരി' ഫോണ്‍ തട്ടിപ്പ് വീണ്ടും 

'വാന്‍ഗിരി' ഫോണ്‍ തട്ടിപ്പ് വീണ്ടും 

ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാത നമ്പരില്‍ നിന്ന് വരുന്ന കോള്‍ എടുക്കരുത്.അതിലൊരു ഒളിഞ്ഞിരിപ്പുണ്ട്.13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ കോളു കള്‍ വരുന്നത് രാത്രി10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് എന്നാണ് ഇതിന്‍റെ പ്രത്യേകത.ഫോണ്‍ എടുത്താല്‍ അപ്പുറത്ത് കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചിലായിരിക്കും കേള്‍ക്കുക.ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍  തിരികെ വിളിച്ചാല്‍ ഫോണിലെ ബാല ന്‍സ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങള്‍ ചോരുകയും ചെയ്യും.വാന്‍ഗിരി എന്നാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം.

നിരവധിയാളുകള്‍ക്ക് ഇതി നോടകം ഇത്തരത്തിലുള്ള അനുഭവം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.00252ല്‍ തുടങ്ങുന്ന നമ്പരുകളില്‍ നിന്നാണ് ഇത്തരം കോളു കള്‍ വരുന്നതെന്നാണ് സൂചന.ഒരേസമയം നിരവധിയാളുകളെ തട്ടിപ്പുകാര്‍ വിളിക്കുകയാണ് ചെയ്യുന്നത്.ഇതില്‍ നിന്ന് തിരിച്ച് വിളിയ്ക്കുന്ന വരാണ് തട്ടിപ്പിന് ഇരയാകുന്നത്.

ഇതില്‍ നിന്നും രക്ഷനേടാന്‍ പ്രധാനമായും ചെയ്യേണ്ടത് ചില കാര്യങ്ങളാണ്, കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച് ചെയ്തു നോക്കുക.മേല്‍പറഞ്ഞ 00252 കോഡ് ഉള്ള സൊമാലിയന്‍ നമ്പര്‍ ആണെങ്കില്‍ ഇത് തട്ടിപ്പാണെന്ന് സംശയിക്കാവുന്നതാണ്.ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും കോളുക ള്‍ ഫ്‌ളാഗ് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനമുണ്ട് അത് ഉപയോഗിച്ച് കോളുകളെ ബ്ലോക്ക് ചെയ്യാം.'സ്പാം' എന്ന് അടയാളപ്പെടുത്താം.ഇതില്ലാ ത്തവര്‍ക്ക് നിരവധി കോളര്‍ ഐഡി ആപ്പുകള്‍ ലഭ്യമാണ്.തുടര്‍ച്ചയായി മിസ്ഡ് കോളുകള്‍ വരികയാണെങ്കില്‍ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകള്‍ കൈമാറുക.