തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കണമെന്ന് വിജിലൻസ് ഡയറക്ടരുടെ നിർദേശം. കൈക്കൂലിക്കാരായ 262 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.
പട്ടികയിലുള്ളതിൽ ഭൂരിഭാഗവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് വിവരം.രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നും കുരുക്കിലാക്കാൻ ശ്രമിക്കണമെന്നും വിജിലൻസ് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം തേടുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പ്രവർത്തനം എല്ലാ മാസവസാനവും വിലയിരുത്തണമെന്ന് വിജിലൻസ് ഡി ഐ ജിക്കും നിർദേശം നൽകിയിട്ടുണ്ട്. തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കാത്തവരെ മാതൃസേനയിലേക്ക് തിരിച്ചയക്കാനാണ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ തീരുമാനം.
വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും ഡയറക്ടര്‍ വിമര്‍ശിച്ചു. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.