കണ്ണൂർ: ബെംഗളൂരുവിൽ അസാം സ്വദേശിയായ വ്‌ളോഗറെ അപ്പാർട്ട്മെൻ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി പൊലീസ് തിരച്ചിൽ ഊര്‍ജിതമാക്കി. അസം സ്വദേശിനി മായ ഗൊഗോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിൻ്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആരവിൻ്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.