back to top
Tuesday, January 14, 2025
Google search engine
HomeLatest Newsവയനാട് ദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നൽകും; റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

വയനാട് ദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നൽകും; റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന സുപ്രധാന തീരുമാനവുമായി സർക്കാർ. ഇതിനായി അന്തിമ പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക.

പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍  ഇനിയും കാണാമറയത്താണ്.

കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം. സമതി തയ്യറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സമിതിയാണ് റിപ്പോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്തുക.

സംസ്ഥാന സമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവാരാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും പട്ടികയില്‍ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments