back to top
Friday, December 27, 2024
Google search engine
HomeLatest Newsവയനാട് പുനഃരധിവാസം: എസ്റ്റേറ്റുകൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി; ഉടമകള്‍ നല്‍കിയ ഹരജി തള്ളി

വയനാട് പുനഃരധിവാസം: എസ്റ്റേറ്റുകൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി; ഉടമകള്‍ നല്‍കിയ ഹരജി തള്ളി

കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം എസ്റ്റേറ്റുകൾ ഏറ്റെടുക്കാം. ഒരേസമയം സര്‍ക്കാറിനും ദുരിത ബാധിതര്‍ക്കും ആശ്വാസമാകുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്.

എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതാണ് സർക്കാർ പദ്ധതി. എന്നാൽ ഇതിനെതിരെ ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജികളില്‍ നവംബര്‍ 26ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാം. എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം.

ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്തിൻ്റെ ബെഞ്ച് ഹരജികൾ തീർപ്പാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments