back to top
Friday, December 27, 2024
Google search engine
HomeUncategorizedവയനാട് പുനരധിവാസം; 'സമയബന്ധിതമായി നടപ്പിലാക്കും, ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും': മന്ത്രി കെ രാജൻ

വയനാട് പുനരധിവാസം; ‘സമയബന്ധിതമായി നടപ്പിലാക്കും, ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും’: മന്ത്രി കെ രാജൻ

കൽപറ്റ: വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. അതുപോലെ തന്നെ മുണ്ടക്കൈ-ചൂരൽമല ​ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. 

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിലാണെന്നും എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു. പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല, 25 പ്ലാൻ്റേഷനുകൾ പരിശോധിച്ചു എന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച ഒൻപത് പ്ലാൻ്റേഷനുകൾ സുരക്ഷിതമാണെന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയി. ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം നടപടിയുമായി മുന്നോട്ട് പോകും. മനുഷ്യത്ത്വമുള്ള കോടതി അനുകൂല നടപടി നൽകുമെന്ന് പ്രതീക്ഷ.

വയനാട് പുനരധിവാസത്തിന് നമ്മുടെ മുമ്പിൽ മറ്റ് മോഡലുകൾ ഇല്ല. എല്ലാം നഷ്ടമായവരെ ഒരുമിച്ച് താമസിപ്പിക്കുക എന്ന ആശയത്തിലാണ് കേരളം എത്തിയത്. അങ്ങനെ ആണ് ടൌൺഷിപ്പിലേക്ക് എത്തിയത്. ജോൺ മത്തായി നടത്തിയ പഠനത്തിൽ 9 എസ്റ്റേറ്റുകൾ ടൗൺഷിപ് ഉണ്ടാക്കാൻ യോഗ്യമാണ്. നെടുമ്പാല എസ്റ്റേറ്റ്, എൽസ്റ്റോൺ എസ്റ്റേറ്റ് എന്നീ രണ്ട് എസ്റ്റേറ്റുകൾ സർക്കാർ ഇതിനായി ഏറ്റെടുക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ ഭൂമി വാങ്ങാൻ ഉള്ള നടപടി സ്വീകരിക്കും’- മന്ത്രി കെ രാജൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments