രാത്രി ചോറ് ഒഴിവാക്കുന്നവര്‍ അറിയാന്‍!!!

രാത്രി ചോറ് ഒഴിവാക്കുന്നവര്‍ അറിയാന്‍!!!

മിക്കവരുടെയും രാത്രിഭക്ഷണം ചപ്പാത്തിയാണ്.ചോറുണ്ടാല്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന ചിന്തയും ചിലര്‍ക്കുണ്ട്.എന്നാല്‍ അരിയാഹാരം ആരോഗ്യകര  മാണെന്നും ചോറുണ്ണുന്നത് പ്രമേഹരോഗികള്‍ക്കു പോലും നല്ലതാണ് എന്നുമാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ റുജുത ദിവേക്കര്‍ പറയുന്നത്. 

എന്തുകൊണ്ട് ചോറ് കഴിക്കണം?

1.ദഹിക്കാന്‍ എളുപ്പം.

2. ഉറക്കം മെച്ചപ്പെടുത്തും.

3. ത്രിദോഷങ്ങളില്‍പ്പെട്ട (വാതം, പിത്തം, കഫം) എല്ലാവര്‍ക്കും യോജിച്ച ഭക്ഷണം.

4. സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡ് ആയ മെഥിയോണൈന്‍ ചോറില്‍ ഉണ്ട്.ഇത് ചര്‍മത്തിന് ആരോഗ്യമേകുന്നു.കരളിലെ വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കുന്നു.പ്രായമാകല്‍ സാവധാനത്തിലാക്കുന്നു.തലമുടിക്ക് ആരോഗ്യ മേകുന്നു.ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നു.അകാലനര തടയുന്നു.

5. ജീവകം ബി1- ഞരമ്പുകള്‍ക്കും ഹൃദയത്തിനും നല്ലത്. ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു.ജീവകം ബി 3 യുടെയും ഉറവിടമാണ്.വേവിക്കുന്നതിനു മുന്‍പ് അരി അല്പസമയം കുതിര്‍ത്താല്‍ ഗുണങ്ങള്‍ ഇരട്ടിക്കും.

6. റസിസ്റ്റന്റ് സ്റ്റാര്‍ച്ച് - കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു.ചീത്ത ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നു. 

ചോറ് ആര്‍ക്കൊക്കെ കഴിക്കാം?

എല്ലാവര്‍ക്കും. പരിപ്പും നെയ്യും കൂട്ടി കഴിക്കുന്നത് ഏറ്റവും നല്ലത്.ഇത് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ അളവില്‍ നിര്‍ത്തുന്ന,രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാതെ നോക്കുന്നു.അതുകൊണ്ടുതന്നെ പ്രമേഹം ഉള്ളവര്‍ക്കും മികച്ച ഭക്ഷണമാണിത്.ഹൃദ്രോഗവും മറ്റ് രോഗങ്ങളും ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും മെലിഞ്ഞവര്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും ചോറുണ്ണാം.

പാശ്ചാത്യ രാജ്യങ്ങളില്‍ ലോ കാര്‍ബ് (അന്നജം കുറഞ്ഞ) ഡയറ്റുകള്‍ ആണ് കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്.ഇതിനൊപ്പം ചോറ് കൂടി ഭക്ഷണത്തി ല്‍ ഉള്‍പ്പെടുത്തുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത ഒരു ശതമാനം കുറയ്ക്കുമെന്ന് ഗ്ലാസ്‌ഗോവില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് ഒബിസിറ്റിയി ല്‍ അവതരിപ്പിച്ച പഠനം പറയുന്നു.

ചോറ് വര്‍ഷം മുഴുവന്‍ കഴിക്കാന്‍ നല്ലതാണ്.എന്നാല്‍ ചെറുധാന്യങ്ങളായ ബജ്‌റ,റാഗി,ജാവര്‍ തുടങ്ങിയവയും കഴിക്കണം.പ്രത്യേക അവസരങ്ങ ളിലും ഉപവസിക്കുമ്പോഴും ഇവ കഴിക്കാം.ഒരു നേരം ഗോതമ്പു ചപ്പാത്തി കഴിക്കാം.അല്ലെങ്കില്‍ മൂന്നു നേരവും ചോറ് കഴിക്കാം.പക്ഷേ ചെറുധാന്യങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ചോറ് ആയും കഞ്ഞി ആയും കഴിക്കാം. കഞ്ഞി വയ്ക്കുമ്പോള്‍ മറ്റ് ധാന്യങ്ങളും ചേര്‍ത്ത് വേവിക്കാം.നിങ്ങള്‍ വ്യായാമം ചെയ്യുന്നയാളും ഭക്ഷണസമയത്ത് ഫോണും മറ്റ് ഗാഡ്‌ജെറ്റുകളും ഉപയോഗിക്കാത്ത ആളും വൈകിട്ട് 4 നും ആറു മണിക്കും ഇടയില്‍ ഭക്ഷണം കഴിക്കുന്ന ആളും ആണെങ്കില്‍ നിങ്ങള്‍ ശരിയായ രീതിയിലാണ് കഴിക്കുന്നത് എന്നര്‍ഥം- റുജുത പറയുന്നു.