ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തും:പാക്ക് മന്ത്രി

ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തും:പാക്ക് മന്ത്രി

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതു രാഷ്ട്രത്തെയും മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നു പാക്കിസ്ഥാന്‍ മന്ത്രി.ഇന്ത്യയുമായി കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പാക്കിസ്ഥാന്‍ യുദ്ധത്തിനു നിര്‍ബന്ധിതരാകുമെന്നും അപ്പോള്‍ പാക്കിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും.ഇത്തരക്കാര്‍ക്കു നേരെ മിസൈല്‍ പ്രയോഗിക്കേണ്ടിവരുമെന്ന് മന്ത്രി അലി അമിന്‍ ഗണ്ഡാപൂര്‍ പ്രതികരിച്ചു.

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിയുടെ വിഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്.കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു രാജ്യാന്തര തലത്തില്‍ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.കശ്മീര്‍ പ്രശ്‌നം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.സാര്‍ക്,അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു.ഇന്ത്യയ്‌ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരുന്നു.